ടിന്ററും ഉണ്ട്‌ കൂടെ



ആഗോളതലത്തിൽ ഏറെ ജനപ്രീതിയുള്ള ഡേറ്റിങ്‌ ആപ്പാണ്‌ ടിന്റർ. പുതിയ സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കാൻ  സഹായിക്കുന്നതാണ്‌ ആപ്. എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ഉപയോക്താക്കൾക്ക്‌ സഹായവുമായി എത്തിയിരിക്കുകയാണ്‌ ടിന്റർ. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലെത്തുമ്പോൾ ഇനിമുതൽ ആപ് സൂചന നൽകും. എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവരുടെ സുഹൃദ്‌ബന്ധങ്ങൾ സുരക്ഷിതമാക്കാനാണ്‌ പുതിയ മാറ്റം. എൽജിബിടിക്യു നിയമവിധേയമല്ലാത രാജ്യങ്ങളിലോ പ്രദേശങ്ങളിലോ പ്രവേശിച്ചാൽ ആപ് മുന്നറിയിപ്പ്‌ നൽകും.ആപ്ലിക്കേഷൻ ആദ്യം തുറക്കുമ്പോൾ തന്നെ മുന്നറിയിപ്പ്‌ ദൃശ്യമാകും. മറ്റൊരു സ്ഥലത്തേക്ക്‌ പോകുന്നതോടെ മുന്നറിയിപ്പ്‌ സ്വയംമായും. 2016ൽ സ്‌ത്രീ, പുരുഷൻ എന്നീ ലിംഗങ്ങൾക്കു പുറമെ 23 ഓപ്‌ഷൻ ടിന്റർ കൂട്ടിച്ചേർത്തിരുന്നു. ജൂണിൽ സ്വവർഗാനുരാഗി, ബൈ സെക്‌ഷ്വൽ, അസെക്‌ഷ്വൽ എന്നിവയും കൂട്ടിച്ചേർത്തിരുന്നു. Read on deshabhimani.com

Related News