പണമിടപാട് ഇനി കൂടുതല്‍ ഡിജിറ്റല്‍



എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇന്ന് പണമിടപാടും കുറെയൊക്കെ ഡിജിറ്റലാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, ബാങ്കിങ്ങ് ആപ്പുകള്‍ ഒക്കെ നമ്മുടെ ജീവിതത്തിന്റെ ‘ഭാഗമായിക്കഴിഞ്ഞു. ഓണ്‍ലൈനും ഓഫ്ലൈനുമായി നമ്മള്‍ നടത്തുന്ന പണമിടപാടുകള്‍ ഡിജിറ്റല്‍ പണം ഉപയോഗിച്ചാണ് നടത്തുന്നത്. കടയില്‍ച്ചെന്നാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡോ, പേടിഎം, ഫ്രീചാര്‍ജ്പോലെയുള്ള വാലറ്റുകളോ ഒക്കെ നമുക്ക് ഉപയോഗിക്കാം. ചില നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ വരെ ഇത്തരം ഡിജിറ്റല്‍ വാലറ്റുകള്‍? ഉപയോഗിക്കാന്‍ തുടങ്ങി. ചില്ലറയുടെ പ്രശ്നമില്ല; പണം കൊണ്ട്നടക്കുകയും വേണ്ട; സുരക്ഷിതവും ആണ്‘. ഓണ്‍ലൈന്‍ വിപണി ആണെങ്കില്‍ നമ്മള്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്നതില്‍ നിന്നും കാര്‍ഡുകളും, വാലറ്റുകളും ഒക്കെ ഉപയോഗിക്കുന്നവരായി.   ഇനി അഥവാ ക്യാഷ് ഓണ്‍ ഡെലിവറി ആണെങ്കില്‍ത്തന്നെ വീട്ടില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്യാനുള്ള പി ഓ എസ് (POS | Point of Sale)  ഉപകരണവുമായി വീട്ടില്‍ വരുന്ന ഡെലിവറി സംവിധാനം ചില ഇവിപണി സൈറ്റുകള്‍ക്ക് ഉണ്ടുതാനും. നമ്മുടെ രാജ്യത്ത് എടിഎം കൊണ്ടുവന്നതരത്തില്ലുള്ള ഒരു വിപ്ളവം കൊണ്ടുവരാന്‍ സാധിക്കുന്ന യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് എന്ന യു പി ഐ ഇക്കഴിഞ്ഞ ആഴ്ച്ച നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലോഞ്ച് ചെയ്യുകയുണ്ടായി. 21 ബാങ്കുകള്‍ തുടക്കത്തില്‍തന്നെ ‘ഭാഗമായിരിക്കുന്ന ഈ സംവിധാനം വഴി പണം കൊടുക്കല്‍/വാങ്ങല്‍ ഇന്നത്തേക്കാളും എളുപ്പമാകും എന്നതില്‍ സംശയമില്ല. നിലവിലുള്ള ഇന്‍സ്റ്റന്റ് പണമിടപാട് സംവിധാനമായ ഐഎംപിഎസ് നെ അടുത്ത തലത്തിലേയ്ക്ക്  യുപിഐ കൊണ്ട് പോകുമെന്നതിലും ഒരു സംശയവുമില്ല. നിങ്ങളുടെ ബാങ്ക് ഈ ഇരുപത്തൊന്നില്‍ ഉണ്ടെങ്കില്‍ യുപിഐ സംവിധാനമുള്ള ഏതെങ്കിലും ബാങ്കിന്റെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക. അതായത് നിങ്ങളുടെ അക്കൌണ്ട് യൂണിയന്‍ ബാങ്ക് ആണെങ്കിലും നിങ്ങള്‍ക്ക് ഐസിഐസിഐ ആപ്പ് ഈ സംവിധാനത്തിന് വേണ്ടി ഉപയോഗിക്കുക. ഏത് ആപ്പ് തെരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ സൌകര്യം; ഇനി ഒന്നിലധികം ആപ്പുകള്‍ ആയാലും പ്രശ്നമില്ല. ഇനി ഈ ആപ്പില്‍ നിങ്ങള്‍ വര്‍ച്വല്‍ പേമെന്റ് അഡ്രസ് (Virtual Payment Address) ഉണ്ടാക്കുക. ഇ മെയില്‍ വിലാസത്തിന്റെ തുടക്കം പോലെ ഇരിക്കുന്ന ഒന്നാണ് ഈ ഐഡി. നിങ്ങള്‍ കൊടുക്കുന്ന ഒരു പേരോ, തൂലിക നാമമോ, ഒരുകൂട്ടം അക്ഷരങ്ങളൊ എന്തും ഈ ഐ ഡി യുടെ തുടക്കത്തില്‍ ഉണ്ടാകാം. അടുത്ത ‘ഭാഗം @? തുടങ്ങി ബാങ്കിന്റെ പേരോ, യൂ പി ഐ സംവിധാനവുമായി അവര്‍ ഉണ്ടാക്കിയ പേരോ ആകാം. @federal എന്നതാണ് ഫെഡറല്‍ ബാങ്കിന്റെ യുപിഐ  ആപ്പ് ഉപയോഗിച്ചാല്‍കിട്ടുന്ന വര്‍ച്വല്‍ പേമെന്റ് അഡ്രസിന്റെ  രണ്ടാം ഭാഗം. ICICI Bank- ആമിസന് ഐസിഐസിഐ ബാങ്കിന് ഇതുമായി ബന്ധപ്പെട്ട രണ്ട് ആപ്പുകള്‍ ഉണ്ട്. ICICI ആപ്പും, Pockets ആപ്പും. ആദ്യത്തേതില്‍ VPA  ഉണ്ടാക്കിയാ? @icici   എന്ന് വിലാസം അവസാനിക്കും; രണ്ടാമത്തേത് ആണെങ്കില്‍ @pockets എന്നാവും വിലാസത്തിന്റെ രണ്ടാം ഭാഗം. അബദ്ധം പറ്റാതിരിക്കാന്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ ചെന്ന് ശരിയായ ആപ്പ് ആണ് ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് തീര്‍ച്ചപ്പെടുത്തുക. അപ്പോള്‍ നിങ്ങള്‍ name@bank  എന്ന ഫോര്‍മാറ്റില്‍ ഐ ഡി ഉണ്ടാക്കി. നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പില്‍ നിങ്ങളുടെ എല്ലാ ബാങ്ക് അക്കൌണ്ടുകളും ചേര്‍ക്കുക. സംഭവം റെഡി. ഇനി ഇത് വഴി മറ്റുള്ളവര്‍ക്ക് പണം കൊടുക്കാം — അവരുടെ ഐ ഡി മാത്രം അറിഞ്ഞാല്‍ മതി. ഐഎഫ്എസ്സി കോഡ്, അക്കൌണ്ട് നമ്പര്‍ ഇതൊന്നും അറിയുകയേ വേണ്ട. ഇതുപോലെ നിങ്ങളോട് പണം ചോദിക്കാനും കഴിയും. നിങ്ങളുടെ സുഹൃത്ത് അവരുടെ ആപ്പില്‍  നിങ്ങളി? നിന്ന് പണം വാങ്ങൂ എന്ന തരത്തിലുള്ള കളക്ട് റിക്വസ്റ്റ് അയച്ചാല്‍ ഇങ്ങേതലയ്ക്കല്‍ നിങ്ങള്‍ അതിന് സമ്മതം കൊടുത്തു എന്നിരിക്കുക. നിങ്ങളുടെ അക്കൌണ്ടിലെ പണം അങ്ങോട്ട് പോകും. ഇ–വിപണി സംവിധാനങ്ങളില്‍ യുപിഐ പെയ്മെന്റ് ഓപ്ഷനുകളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പണം കൊടുക്കേണ്ട സ്ക്രീനില്‍ നിങ്ങളുടെ യുപിഐ വിലാസം കൊടുക്കുക. നിങ്ങളുടെ യുപിഐ ആപ്പില്‍ ഇതിന് സമ്മതം കൊടുക്കുക. നമ്മള്‍ ഇന്ന് ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഒക്കെ ഒടുത്ത് പണം വാങ്ങുന്നതിനേക്കാളും എത്രയോ എളുപ്പം. ഒലെ പോലെയുള്ള ടാക്സികളിലും യുപിഐ  വഴിയുള്ള ഇടപാടുകള്‍ ഉടന്‍ വരും എന്നാണ് പറയപ്പെടുന്നത്. ഇന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വാലറ്റുകളേക്കാളും ഇതിന് പ്രചാരം കിട്ടുമെന്നതില്‍ സംശയമില്ല. ഇവിടെ യഥാര്‍ഥ പണമാണ്. ഡിജിറ്റല്‍ വാലറ്റ് കമ്പനി രൂപയേ അവരുടെ സ്വന്തം തരത്തിലുള്ള ഡിജിറ്റല്‍ പണം ആക്കുന്നു. അതായത് ഉദാഹരണത്തിന് Freecharge ആപ്പില്‍ ഉള്ള പണത്തിന് തത്തുല്യ മൂല്യം ഉണ്ടെങ്കിലും അത് യഥാര്‍ത്ഥ പണമല്ല. UPI  http://bit.ly/ncpiupi എന്ന ലിങ്ക് സന്ദര്‍ശിക്കുക   Read on deshabhimani.com

Related News