ചീറ്റ വരും; എത്താൻ കഴിയാത്തിടത്ത‌്



പരുക്കൻ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുകയും മലഞ്ചെരിവുകളിലൂടെ  കയറുകയും ചെയ്യുന്ന ചീറ്റയെ കണ്ടിട്ടുണ്ടോ. പറഞ്ഞുവരുന്നത് ചീറ്റപ്പുലിയെ കുറിച്ചല്ല, എംഐടിയിലെ  എൻജിനിയർമാർ വികസിപ്പിച്ചെടുത്ത കാഴ്ചയില്ലാത്ത  ചീറ്റ 3 റോബോട്ടിനെ കുറിച്ചാണ്. മനുഷ്യർക്ക് കടന്നുചെല്ലാൻ കഴിയാത്ത ദുരന്തമേഖലയിലും അപകടസാധ്യതാ പ്രദേശത്തും പര്യവേഷണം നടത്താൻ കഴിയുന്ന റോബോട്ടുകളായാണ് ഇവയെ ഗവേഷകർ വികസിപ്പിച്ചെടുക്കുന്നത്. എന്നാൽ, കാഴ്ചയില്ലാത്ത റോബോട്ട്  പ്രവർത്തിക്കുന്നത് മെക്കാനിക്കൽ ക്യാമറയും ബാഹ്യസെൻസറുകളും ഉപയോഗിച്ചാണ്. സാങ്കേതികതയുടെ കൈയിൽ ഒതുങ്ങാത്ത മറ്റ് സ്വഭാവസവിശേഷതകളും ഇവയ്ക്കുണ്ടെന്നാണ് റോബോട്ടിന്റെ നിർമാതാക്കൾ പറയുന്നത്.  ചീറ്റ ചുറ്റുപാടുകൾ അറിയുന്നത്  രണ്ടുതരം അൽഗൊരിതം ഉപയോഗിച്ചാണ്. ആദ്യത്തേത്  മുന്നോട്ടുനീങ്ങാൻ ഏത് കാൽ ഉപയോഗിക്കണമെന്ന് തീരുമാനിക്കുമ്പോൾ രണ്ടാമത്തേത് എത്ര ബലം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നു. റോബോട്ടിന്റെ  ഹാർഡ്‌വെയറുകളും  വശങ്ങളിലേക്ക് ചലിപ്പിക്കാൻ ആവശ്യമായ മികച്ച പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ് അണിയറയിൽ.   Read on deshabhimani.com

Related News