ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ആപ്പിൾ



ചെന്നൈ> പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ആപ്പിൾ. ഏറ്റവും പുതിയ ഐഫോൺ ഈ മാസം ആദ്യം കമ്പനി പുറത്തിറക്കിയിരുന്നു. പുതിയ ഐഫോൺ 14ൽ തകർപ്പൻ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്‌. ആപ്പിളിന്റെ ഭൂരിഭാഗം ഫോണുകളും നിർമിക്കുന്ന തയ്‌വാൻ ആസ്ഥാനമായ ഫോക്‌സ്‌കോണിന് 2017 മുതൽ തമിഴ്‌നാട്ടിൽ പ്രവർത്തനമുണ്ട്. ഈ വർഷം ആപ്പിൾ ഐഫോൺ ഉൽപ്പാദനത്തിന്റെ അഞ്ചുശതമാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്ഷേപ ബാങ്കായ ജെപി മോർഗനിലെ വിശകലന വിദഗ്ധ‌ർ പറഞ്ഞിരുന്നു. രണ്ടായിരത്തി ഇരുപത്തഞ്ചോടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ദക്ഷിണേഷ്യൻ രാജ്യത്തായിരിക്കുമെന്നും റിപ്പോർട്ടുണ്ട്‌. ഉൽപ്പാദനം വർധിപ്പിക്കാനായി  300 മില്യൺ ഡോളറിന്റെ കരാറിൽ കമ്പനി ഒപ്പിട്ടതായി വിയറ്റ്നാമീസ് സ്റ്റേറ്റ് മീഡിയയും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്‌തിരുന്നു. Read on deshabhimani.com

Related News