വരുന്നു, ആപ്പിളിന്റെ 5ജി മാക്ബുക്ക്‌



5ജി സാങ്കേതികവിദ്യ ഉൾപ്പെടുത്തി മാക്‌ബുക്ക്‌ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. 2020ന്റെ അവസാന പകുതിയിൽ ഈ മോഡലുകൾ വിപണിയിൽ എത്തിക്കാനാണ്‌ നീക്കം. സെറാമിക്   ഉപയോ​ഗിച്ചാണ്  ആന്റിന ബോര്‍ഡ് നിര്‍മിക്കുക. ഇതിനാല്‍ സാധാരണ ഉപയോ​ഗിക്കുന്ന ലോഹത്തെക്കാളും ആറിരട്ടി ചെലവ്‌ വരും. സെറാമിക് ഉപയോ​ഗിക്കുന്നതിലൂടെ ട്രാന്‍സ്‌മിഷന്‍ വേ​ഗതയും സെല്ലുലാര്‍ റിസപ്ഷനും വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആപ്പിളിന്റെ 5ജി ഫോണുകൾ 2020ല്‍ പുറത്തിറക്കും. ക്വാല്‍ കോം തന്നെയായിരിക്കും ഇതില്‍ 5ജി മോഡം വിതരണം ചെയ്യുകയെന്ന് പ്രമുഖ ആപ്പിള്‍ വിശകലന വി​ദഗ്‌ധൻ മിങ് ചി കുവോ പറഞ്ഞു. ആപ്പിള്‍ 5ജി മോഡങ്ങള്‍ക്കായി ആശ്രയിക്കുന്നത് ക്വാല്‍ കോമിനെയാണ്. എന്നാല്‍, 2022 ഓടെ സ്വന്തം മോഡത്തിലേക്ക് മാറാനാണ് ശ്രമം. അതേസമയം ഡെല്‍, എച്ച്പി, ലെനൊവോ എന്നീ കമ്പനികൾ ഈ വര്‍ഷംതന്നെ 5ജി നോട്ട്‌ബുക്കുകള്‍ പുറത്തിറക്കും. Read on deshabhimani.com

Related News