​ഗെയിമിങ്ങില്‍ ആപ്പിള്‍ ​‐ ഗൂ​ഗിള്‍ പോര്



ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തി ​ഗൂ​ഗിളിന്റെ പുതിയ സേവനം വരുന്നു. ആപ്പിള്‍ ആര്‍ക്കേഡ് എന്ന വീഡിയോ ​ഗെയിം സേവനത്തിനു സമാനമായി ​ഗൂ​ഗിള്‍ പ്ലേ പാസ് എന്ന പേരില്‍  പുതിയ സേവനം ഉടന്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം സമയമായി എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിലൂടെ ​ഗൂ​ഗിള്‍ പുതിയ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസമായി ​ഗൂ​ഗിള്‍ വീഡിയോ ​ഗെയിം സബ്സ്ക്രിപ്ഷന്‍ സേവനം ഒരുക്കാനായുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ജൂലെെയില്‍ അതിന്റെ പരീക്ഷണം ​ഗൂ​ഗിള്‍ പ്ലേ സ്റ്റോറില്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സേവനത്തിലൂടെ നൂറുകണക്കിനു പ്രീമിയം ആപ്പുകള്‍ ഉപയോ​ഗിക്കാന്‍ വഴിയൊരുക്കുമെന്ന് ​ഗൂ​ഗിള്‍ അവകാശപ്പെടുന്നത്.  10 ദിവസത്തെ ട്രയലിനുശേഷം പ്രതിമാസം 360 രൂപയാണ് ​ഗൂ​ഗിള്‍ പ്ലേ പാസിനായി ഈടാക്കുക. ആപ്പിള്‍ ആര്‍ക്കേഡും ഏകദേശം ഇതേ തുക തന്നെയാണ് ഈടാക്കുന്നത്. എന്നാല്‍, സെപ്തംബര്‍ 19ന് പുറത്തിറങ്ങുന്ന ആപ്പിള്‍ ആര്‍ക്കേഡില്‍ പരസ്യങ്ങളുണ്ടാകില്ല. ആപ്പിളിന് വെല്ലുവിളിയായി എത്തുന്ന ​ഗൂ​ഗിളിന്റെ പ്ലേ പാസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. Read on deshabhimani.com

Related News