ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്: കരകയറാതെ ഇന്ത്യ, ആറ് വിക്കറ്റ് നഷ്‌ടം

ICC - International Cricket Council/www.facebook.com/photo


ലണ്ടൻ> ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ തകർത്തടിച്ച പിച്ചിൽ ഇന്ത്യ തകർന്നടിയുന്നു. ഓസ്‌ട്രേലിയയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന ഇന്ത്യ ആറു വിക്കറ്റ്‌ നഷ്‌ടത്തിൽ 210 റണ്ണെന്നനിലയിലാണ്‌. അഞ്ചുവിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം  ഒരുറണ്‍ പോലും നേടാനാകാതെ ഭരത് പുറത്താവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും ശാര്‍ദൂല്‍ ഠാക്കൂറുമാണ് ക്രീസിൽ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ്‌ 469 റണ്ണിൽ അവസാനിച്ചു. Read on deshabhimani.com

Related News