വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ : മുംബൈ–ഡൽഹി ഫെെനൽ

മുംബെെ ഇന്ത്യൻസ് image credit womens premier league twitter


മുംബൈ പ്രഥമ വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ഫെെനലിൽ മുംബെെ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. നാളെയാണ് ഫെെനൽ. എലിമിനേറ്ററിൽ യുപി വാരിയേഴ്‌സിനെ 72 റണ്ണിന് തകർത്താണ് മുംബൈ കലാശപ്പോരിന് യോഗ്യത നേടിയത്. ബാറ്റിങ്ങിൽ നതാലി സ്‌കിവർ ബ്രുന്റും (38 പന്തിൽ 72) ബൗളിങ്ങിൽ ഹാട്രിക് നേടിയ ഇസി വോങ്ങുമാണ് മുംബെെയുടെ വിജയശിൽപ്പികൾ. ലീഗിലെ ആദ്യ ഹാട്രിക് നേടിയ ഇസി നാല് ഓവറിൽ 15 റൺ വഴങ്ങി നാല് വിക്കറ്റ് നേടി. സ്കോർ: മുംബെെ 4–182, യുപി 110 (17.4) ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈക്ക് നതാലി സ്‌കിവർ ബ്രുന്റ്‌ മികച്ച സ്കോർ ഒരുക്കി. രണ്ട്‌ സിക്‌സറും ഒമ്പത്‌ ഫോറും പറത്തി. മറുപടിയിൽ ഇസി യുപിയുടെ നടുവൊടിച്ചു. 13–ാം ഓവറിലായിരുന്നു ഹാട്രിക്. കിരൺ നവ്ഗിരെ, സിമ്രാൻ ഷെയ്ഖ്, സോഫി എക്ലെസ്‌റ്റോൺ എന്നിവരെയാണ് ഇംഗ്ലണ്ടികാരി വീഴ്--ത്തിയത്. കിരണാണ് (27 പന്തിൽ 43) യുപിയുടെ ഉയർന്ന സ്--കോറർ. Read on deshabhimani.com

Related News