ഹർമൻപ്രീത്‌ 
നയിച്ചു

മുംബെെ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സിക്സർ പായിക്കുന്നു


ബ്രാബോൺ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറിന്റെ തകർപ്പൻ ബാറ്റിങ്‌ പ്രകടനം വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്‌ മികച്ച സ്‌കോർ സമ്മാനിച്ചു. ഗുജറാത്ത്‌ ജയന്റ്‌സിനെതിരെ 163 റൺ ലക്ഷ്യമാണ്‌ മുംബൈ കുറിച്ചത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ മുംബൈ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 162 റണ്ണെടുത്തത്‌. ഹെയ്‌ലി മാത്യൂസിനെ റണ്ണെടുക്കുംമുമ്പ്‌ നഷ്ടമായെങ്കിലും മുംബൈയുടെ ബാറ്റിങ്‌ കരുത്ത്‌ ചോർന്നില്ല. ഹർമൻപ്രീത്‌ 30 പന്തിൽ 51 റണ്ണെടുത്തു. രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. അവസാന ഓവറുകളിൽ ക്യാപ്‌റ്റൻ തകർത്തുകളിച്ചു. ഓപ്പണർ യസ്‌തിക ഭാട്ടിയ 37 പന്തിൽ 44 റണ്ണെടുത്തു. നാത്‌ സ്‌കിവെർ ബ്രുണ്ട് 31 പന്തിൽ 36. ഒരുവശത്ത്‌ വിക്കറ്റുകൾ തുടരെ വീണപ്പോഴും ഹർമൻപ്രീത്‌ മുംബൈയുടെ റണ്ണുയർത്തി. ഗുജറാത്തിനായി ആഷ്‌ലി ഗാർഡ്‌നെർ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ക്യാപ്‌റ്റൻ സ്‌നേഹ്‌ റാണ രണ്ട്‌ വിക്കറ്റ്‌ നേടി. ഇന്ന്‌ യുപി വാരിയേഴ്‌സ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നേരിടും. ആദ്യജയം തേടിയാണ്‌ ബാംഗ്ലൂർ ഇറങ്ങുന്നത്‌. Read on deshabhimani.com

Related News