വിൻഡീസിന്‌ വീണ്ടും തോൽവി

പ്രതീകാത്മക ചിത്രം


കിങ്‌സ്റ്റൺ മുൻ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിന്റെ മോശം പ്രകടനം തുടരുന്നു. ന്യൂസിലൻഡിനെതിരായ ട്വന്റി–20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയും വിൻഡീസ് തോറ്റു. ഇതോടെ പരമ്പരയും നഷ്ടമായി.തൊണ്ണൂറു റണ്ണിനായിരുന്നു വിൻഡീസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റണ്ണാണ് അടിച്ചുകൂട്ടിയത്. വിൻഡീസിന് 9–129ൽ എത്താനേ കഴിഞ്ഞുള്ളൂ. ഷാക്കിബ്‌ ക്യാപ്‌റ്റൻ ധാക്ക ട്വന്റി–20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനെ നിയമിച്ചു. ഏഷ്യാ കപ്പിലും ഷാക്കിബ് നയിക്കും. ഒക്ടോബറിൽ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെയും പ്രഖ്യാപിച്ചു. Read on deshabhimani.com

Related News