കോഹ്‌ലി വരും, പുറത്താര്‌



മുംബെെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലൻഡും ഇന്ന്‌ മുംബെെ വാംഖഡേ സ്‌റ്റേഡിയത്തിൽ. ആദ്യടെസ്റ്റ് സമനിലയായിരുന്നു. മുംബെെയിൽ ജയിക്കുന്ന ടീമിന് പരമ്പര കിട്ടും. മഴയാണ് പ്രതികൂലഘടകം. ക്യാപ്റ്റൻ വിരാട് കോഹ്-ലി ഇടവേള കഴിഞ്ഞ് ടീമിൽ തിരിച്ചെത്തും. പകരം ആരെ ഒഴിവാക്കുമെന്ന ആശങ്കയിലാണ് ടീം മാനേജ്മെന്റ്. മറുവശത്ത്, കാൺപുരിലെ ആദ്യടെസ്റ്റിൽ പൊരുതി നേടിയ സമനിലയാണ് കിവീസിന്റെ ആത്മവിശ്വാസം. അവസാനമായി ഇന്ത്യയിൽ ജയം നേടിയത് മുംബെെയിലാണ്. 1988ലായിരുന്നു കിവീസിന്റെ നേട്ടം. മുംബെെയിൽ 2016നുശേഷമാണ് ടെസ്റ്റ് മത്സരം നടക്കുന്നത്.അജിൻക്യ രഹാനെ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര എന്നിവരിലൊരാൾക്ക് കോഹ്-ലിക്കുവേണ്ടി വഴിമാറേണ്ടിവരും. രഹാനെയുടെ സ്ഥിതി പരുങ്ങലിലാണ്. എങ്കിലും കഴിഞ്ഞ ടെസ്റ്റിലെ ക്യാപ്റ്റനും ടീമിന്റെ വെെസ് ക്യാപ്റ്റനുമായ രഹാനെയെ എങ്ങനെ ഒഴിവാക്കുമെന്ന പ്രതിസന്ധിയുണ്ട്. അങ്ങനെയാണെങ്കിൽ രഹാനെയെ നിലനിർത്തിയേക്കും. മായങ്കിനെ ഒഴിവാക്കിയാൽ പകരം ഓപ്പണറില്ല. വൃദ്ധിമാൻ സാഹയ്ക്കുപകരം ശ്രീകർ ഭരത് ഇറങ്ങാൻ സാധ്യതയുണ്ട്. പേസർ ഇശാന്ത് ശർമയെ മാറ്റി മുഹമ്മദ് സിറാജിനെയും കളിപ്പിച്ചേക്കും. മുംബെെയിൽ മഴയ്ക്ക് സാധ്യതയുണ്ട്. സ്പിന്നർക്ക് അനുകൂലമാണ് പിച്ച്. Read on deshabhimani.com

Related News