അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ്‌ : ഇന്ത്യക്ക് ബ്രസീൽ



ഭുവനേശ്വർ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യ കടുത്ത ഗ്രൂപ്പിൽ. ബ്രസീൽ, അമേരിക്ക, മൊറോക്കോ ടീമുകളാണ് ഇന്ത്യക്കൊപ്പം എ ഗ്രൂപ്പിൽ. ഒക്ടോബർ 11ന് അമേരിക്കയ്ക്കെതിരെയാണ് ആദ്യകളി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കളി. 14ന് മൊറോക്കോയെയും 17ന് ബ്രസീലിനെയും നേരിടും. ഇന്ത്യയുടെ മത്സരങ്ങളെല്ലാം രാത്രി എട്ടിനാണ്‌. ഗോവയും നവി മുംബെെയുമാണ് മറ്റ് വേദികൾ.ആകെ 16 ടീമുകളാണ് . നാലു ഗ്രൂപ്പുകൾ. ഒരു ദിവസം രണ്ടു കളി. ആദ്യകളി വെെകിട്ട് 4.30നാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് മുന്നേറും. സ്പെയ്നാണ് നിലവിലെ ചാമ്പ്യൻമാർ. 2018ൽ മെക്സിക്കോയെ തോൽപ്പിച്ചായിരുന്നു കിരീടം. ഉത്തരകൊറിയയാണ് കൂടുതൽ തവണ കിരീടം നേടിയ രാജ്യം. 2008ലും 2016ലും അവർ ചാമ്പ്യൻമാരായി. 2012ൽ റണ്ണറപ്പായി.  ജപ്പാനും ദക്ഷിണകൊറിയയും ഓരോതവണ കിരീടം നേടിയിട്ടുണ്ട്. ഉത്തരകൊറിയയും ദക്ഷിണകൊറിയയും ഇക്കുറിയില്ല. 2008ലായിരുന്നു അണ്ടർ 17 ലോകകപ്പിന്റെ തുടക്കം. 2020ൽ നടക്കേണ്ട ലോകകപ്പാണിത്. കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. Read on deshabhimani.com

Related News