വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ; ബാഴ്‌സയ്‌ക്ക്‌ 
കിരീടം

UEFA Women’s Champions League twitter


ഐന്തോവൻ (നെതർലൻഡ്‌സ്‌) ബാഴ്‌സലോണ വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ജേതാക്കൾ. ഫൈനലിൽ വൂൾവ്‌സ്‌ബുർഗിനെ 3–-2ന്‌ തോൽപ്പിച്ചു. രണ്ടുഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ബാഴ്‌സയുടെ തിരിച്ചുവരവ്‌. സ്‌പാനിഷുകാരുടെ രണ്ടാം യൂറോപ്യൻ കിരീടമാണിത്‌. കലാശപ്പോരിൽ ജർമൻ ക്ലബ്ബായ വൂൾവ്‌സ്‌ബുർഗിനായിരുന്നു തുടക്കത്തിൽ മുൻതൂക്കം. ഇവ പയോറിലൂടെ മൂന്നാം മിനിറ്റിൽ മുന്നിലെത്തി. പിന്നാലെ അലെക്‌സാൻഡ്ര പോപ്പും ലീഡുയർത്തി. ഇടവേളയ്‌ക്കുശേഷമായിരുന്നു ബാഴ്‌സയുടെ ഉജ്വല പ്രകടനം. പട്രീഷിയ ഗുയ്‌ജാറോ രണ്ട്‌ മിനിറ്റിനുള്ളിൽ രണ്ട്‌ ഗോളടിച്ച്‌ സമനില സമ്മാനിച്ചു. എഴുപതാം മിനിറ്റിൽ ഫ്രിഡോളിന റോൾഫോ വിജയഗോൾ കുറിച്ചു. Read on deshabhimani.com

Related News