അണ്ടർ 20 ലോകകപ്പ്‌ ; അർജന്റീനയും ബ്രസീലും ഇന്ന്‌ ഇറങ്ങുന്നു



ബ്യൂണസ്‌ ഐറിസ്‌ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ്‌ പ്രീക്വാർട്ടറിൽ കരുത്തർ ഇന്നിറങ്ങുന്നു. ആതിഥേയരായ അർജന്റീന നൈജീരിയയെ നേരിടും. രാത്രി രണ്ടരയ്‌ക്കാണ്‌ മത്സരം. ബ്രസീൽ രാത്രി 11.30ന്‌ ടുണീഷ്യയുമായി ഏറ്റുമുട്ടും. പ്രീക്വാർട്ടറിലെ ഏറ്റവും വീറുറ്റ പോരാട്ടമായ ഇംഗ്ലണ്ട്‌–-ഇറ്റലി -മത്സരം രണ്ടരയ്‌ക്കാണ്‌. ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ അർജന്റീനയും ബ്രസീലും ഇംഗ്ലണ്ടും അവസാന പതിനാറിൽ ഇടംപിടിച്ചത്‌. Read on deshabhimani.com

Related News