അണ്ടർ 20 ലോകകപ്പ്‌ ; ആറടിച്ച് ബ്രസീൽ



ബ്യൂണസ്‌ ഐറിസ്‌ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽ ബ്രസീലിന്‌ തകർപ്പൻ ജയം. ആദ്യകളി തോറ്റ ബ്രസീൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ ആറ്‌ ഗോളിന്‌ തകർത്ത്‌ തിരിച്ചുവന്നു. ആദ്യകളിയിൽ ഇറ്റലിയോടായിരുന്നു ബ്രസീലിന്റെ തോൽവി. മറ്റൊരു കളിയിൽ ഇറ്റലിയെ നൈജീരിയ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. രണ്ട്‌ ജയത്തോടെ ഗ്രൂപ്പ്‌ ഡിയിൽനിന്ന്‌ നൈജീരിയ പ്രീക്വാർട്ടറിൽ കടന്നു. അവസാനകളിയിൽ ബ്രസീലിന്‌ നൈജീരിയയാണ്‌ എതിരാളി. ഒരു ഗ്രൂപ്പിൽനിന്ന്‌ രണ്ട്‌ ടീമുകൾക്കാണ്‌ പ്രീക്വാർട്ടർ യോഗ്യത. ഇറ്റലി ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ നേരിടും. ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ സാവിയോ, മാർകോസ്‌ ലിയനാർഡോ, പെഡ്രോസോ, ജിയോവാനി, മാർലോൺ ഗോമെസ്‌, മത്തിയൂസ്‌ മാർട്ടിൻസ്‌ എന്നിവരാണ്‌ ബ്രസീലിനായി ഗോളടിച്ചത്‌.ഗ്രൂപ്പ്‌ സിയിൽ ജപ്പാനെ 2–-1ന്‌ തോൽപ്പിച്ച്‌ കൊളംബിയ പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ്‌ ബിയിൽനിന്ന്‌ അമേരിക്കയും എയിൽനിന്ന്‌ അർജന്റീനയും അടുത്ത റൗണ്ടിലെത്തിയിരുന്നു. Read on deshabhimani.com

Related News