ചാമ്പ്യൻമാർ ഇന്നിറങ്ങും



ദുബായ് കിരീടം നിലനിർത്താൻ വെസ്റ്റിൻഡീസിന്‌ ഇന്ന്‌ ആദ്യ മത്സരം. ലോക ഒന്നാംനമ്പറുകാരായ ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യൻമാരുടെ എതിരാളി. കഴിഞ്ഞ ഫെെനലിന്റെ ആവർത്തനമാണ് ഈ മത്സരം. ട്വന്റി–20 ലോകകപ്പിൽ ഏറ്റവും  മികച്ച നേട്ടമുള്ള സംഘമാണ് വിൻഡീസിന്റേത്. രണ്ടുവട്ടം ജേതാക്കളായി. ട്വന്റി–20യിൽ എക്കാലത്തും മികച്ച സംഘമാണ് വിൻഡീസിന്. ബാറ്റിലും പന്തിലും ഒരുപോലെ മിന്നുന്ന കളിക്കാരാണുള്ളത്‌. ക്യാപ്റ്റൻ കീറൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രേ റസെൽ, റോസ്റ്റൺ ചേസ് എന്നിവരാണ് ഇത്തവണ ഓൾറൗണ്ടർമാരായുള്ളത്.  നാൽപ്പത്തിരണ്ടുകാരൻ ക്രിസ് ഗെയ്ൽ ടീമിലുണ്ട്. ഇയോവിൻ മോർഗന്റെ ഇംഗ്ലണ്ടും സന്തുലിതമാണ്. Read on deshabhimani.com

Related News