ബംഗ്ലാദേശ് കടന്നു

ഷാക്കിബ് അൽ ഹസ്സൻ ഫോർ പായിക്കുന്നു photo credit twitter/ T20 World Cup


അൽ അമീററ്റ്‌ ദുർബലരായ പാപ്പുവ ന്യൂ ഗിനിയയെ 84 റണ്ണിന്‌ തകർത്ത്‌ ബംഗ്ലാദേശ്‌ ട്വന്റി 20 ക്രിക്കറ്റിന്റെ സൂപ്പർ 12ലേക്ക്‌ ചുവടുവച്ചു. മൂന്നിൽ രണ്ട്‌ കളി ജയിച്ച ബംഗ്ലാദേശിന്‌ നാല്‌ പോയിന്റായി. സ്‌കോർ: ബംഗ്ലാദേശ്‌ 7–-181, ഗിനിയ 97 (19.3). ഷാക്കിബ്‌ അൽ ഹസ്സന്റെ ഓൾറൗണ്ട്‌ പ്രകടനമാണ്‌ ബംഗ്ലാദേശിന്‌ വലിയ വിജയമൊരുക്കിയത്‌. 46 റണ്ണടിച്ച ഷാക്കിബ്‌ നാല്‌ ഓവറിൽ ഒമ്പത്‌ റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ക്യാപ്‌റ്റൻ മഹമ്മദുള്ള 50 റൺ നേടി.വിജയത്തിലേക്ക്‌ ബാറ്റേന്താൻ ഗിനിയക്കായില്ല. ഏഴ്‌ മുൻനിര ബാറ്റർമാർ ഇരട്ടയക്കം കാണാതെ മടങ്ങിയപ്പോൾ വിക്കറ്റ്‌കീപ്പർ കിപ്ലിൻ ഡോറിഗ 46 റണ്ണുമായി പുറത്താകാതെനിന്നു. ഗിനിയ മൂന്ന്‌ കളിയും തോറ്റു. ഇരുകൂട്ടർക്കും വിജയം അനിവാര്യമായ രണ്ടാമത്തെ മത്സരത്തിൽ സ്‌കോട്‌ലൻഡിനെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ഒമാൻ 122 റണ്ണിന് പുറത്തായി. ഒമാൻ നിരയിൽ അക്വിബ് ഇല്യാസ് 35 പന്തിൽ 37 റണ്ണെടുത്തു. സീഷാൻ മക്സൂദ് 30 പന്തിൽ 34 റണ്ണും നേടി. സ്കോട്ലൻഡിനായി ജോഷ് ഡേവിഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.   Read on deshabhimani.com

Related News