നമീബിയൻ ചരിത്രം ; അയർലൻഡിനെ തോൽപ്പിച്ച് ലോകകപ്പിന്

photo credit T20 World Cup / twitter


ഷാർജ ആഫ്രിക്കൻ രാജ്യമായ നമീബിയ ട്വന്റി–-20 ലോകകപ്പിൽ ചരിത്രമെഴുതി. അവസാന മത്സരത്തിൽ അയർലൻഡിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ ആദ്യമായി സൂപ്പർ 12ലേക്ക്‌ മുന്നേറി. സ്‌കോർ: അയർലൻഡ്‌ 8–-125, നമീബിയ 2–-126 (18.3). ബൗളർമാരുടെ മികവിലാണ്‌ നമീബിയയുടെ വിജയം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത അയർലൻഡിനെ ബൗളർമാർ മെരുക്കി. ജാൻ ഫ്രൈലിങ്ക്‌ മൂന്ന്‌ വിക്കറ്റെടുത്തു. ഡേവിഡ്‌ വീസിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌. ജയിക്കാനാവശ്യമായ 126 റണ്ണിലേക്ക്‌ അനായാസമാണ്‌ നമീബിയ ബാറ്റേന്തിയത്. ക്യാപ്‌റ്റൻ ജെറാർഡ്‌ ഇറാസ്‌മസ്‌ പുറത്താകാതെ 53 റണ്ണടിച്ച്‌ അട്ടിമറിജയം സ്വന്തമാക്കി. കളിയിലെ താരമായ ഡേവിഡ്‌ വീസ്‌ 28 റണ്ണുമായി ക്യാപ്‌റ്റന്‌ പിന്തുണ നൽകി. ഗ്രൂപ്പ്‌ ‘എ’യിൽ രണ്ട്‌ കളി ജയിച്ച്‌ നാല്‌ പോയിന്റോടെ രണ്ടാമതായാണ്‌ സൂപ്പർ 12ലേക്ക്‌ മുന്നേറിയത്‌. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ട രണ്ടാം ഗ്രൂപ്പിലാകും. ശ്രീലങ്ക മൂന്ന് ജയത്തോടെ ഒന്നാം ഗ്രൂപ്പിലെത്തി. അവസാന കളിയിൽ നെതർലൻഡ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നെതലർഡ്സ് പത്തോവറിൽ 44ന് പുറത്തായി. ലങ്ക 7.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. ലങ്കയ്ക്കായി വണീന്ദു ഹസരങ്കയും ലാഹിരി കുമാരയും മൂന്ന് വീതം വിക്കറ്റെടുത്തു. Read on deshabhimani.com

Related News