നമീബിയക്ക്‌ ആദ്യജയം



അബുദാബി നമീബിയക്ക്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിൽ ആദ്യ ജയം. നെതർലൻഡ്‌സിനെ ആറ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോർ: നെതർലൻഡ്‌സ്‌ 4–-164, നമീബിയ 4–-166 (19). ഗ്രൂപ്പ്‌ എയിൽ നമീബിയക്ക്‌ രണ്ട്‌ കളിയിൽ രണ്ട്‌ പോയിന്റായി. നാളെ അയർലൻഡിനോടാണ്‌ അവസാന മത്സരം. ഡേവിഡ്‌ വീസ്‌ പുറത്താകാതെ നേടിയ 66 റണ്ണാണ്‌ വിജയമൊരുക്കിയത്‌. അയർലൻഡിനെതിരെ ശ്രീലങ്ക 7–-171 റണ്ണെടുത്തു. വണീന്ദു ഹസരങ്കയും(71) പതും നിസങ്കയും (61) തിളങ്ങി. Read on deshabhimani.com

Related News