കേൾവിപരിമിതരുടെ ട്വന്റി–-20 ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്‌



തിരുവനന്തപുരം കേൾവിപരിമിതിയുള്ളവർക്കായി സംഘടിപ്പിക്കുന്ന പ്രഥമ ലോക ട്വന്റി–-20 ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്‌ അടുത്തവർഷം ജനുവരിയിൽ തിരുവനന്തപുരത്ത്‌. ജനുവരി 10 മുതൽ 20 വരെയാണ്‌ ചാമ്പ്യൻഷിപ്‌. ഓൾ ഇന്ത്യ സ്‌പോർട്സ്‌ കൗൺസിൽ ഫോർ ദി ഡെഫാണ്‌ സംഘാടകർ. ചാമ്പ്യൻഷിപ്പിന്റെ പ്രഖ്യാപനം കായിക, യുവജനകാര്യ വകുപ്പ്‌ ഡയറക്ടർ എസ്‌ പ്രേം കൃഷ്‌ണൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം, തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌റ്റേഡിയം, മംഗലപുരം കെസിഎ സ്റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരം. ഇന്ത്യക്കുപുറമെ ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഘാന, കെനിയ, ബംഗ്ലാദേശ്‌, നേപ്പാൾ എന്നീ രാജ്യങ്ങൾ നിലവിൽ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ്‌ സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്‌. Read on deshabhimani.com

Related News