ബോൾട്ടിനെ 
കരാറിൽനിന്ന്‌ ഒഴിവാക്കി

image credit trent boult twitter


വെല്ലിങ്ടൺ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിനെ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വാർഷിക കരാറിൽനിന്ന് ഒഴിവാക്കി. ബോൾട്ടിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കരാറിൽനിന്ന് ഒഴിവാക്കണമെന്ന് മുപ്പത്തിമൂന്നുകാരൻ ആവശ്യപ്പെട്ടിരുന്നു. ട്വന്റി–20 ലീഗുകളിൽ കളിക്കും. യുഎഇയിലോ ദക്ഷിണാഫ്രിക്കയിലോ തുടങ്ങാനിരിക്കുന്ന ട്വന്റി–20 ലീഗാണ് ബോൾട്ടിന്റെ ലക്ഷ്യം. അതേസമയം, ബോൾട്ടിനെ ട്വന്റി–20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വെെറ്റ് പറഞ്ഞു. നിലവിൽ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിലാണ് ബോൾട്ട്. ഈ പരമ്പരയിൽ കളിക്കും. ബോൾട്ട് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കിവീസിനായി ഭാവിയിൽ കളിക്കാനുള്ള സാധ്യത കുറവാണ്. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനാണ് ബോൾട്ട്. ടെസ്റ്റിൽ പതിനൊന്നാംസ്ഥാനത്തുണ്ട്. Read on deshabhimani.com

Related News