വിനീഷ്യസ് ജൂനിയറിനു നേരെയുള്ള വംശീയാധിക്ഷേപം: 3 പേർ അറസ്റ്റിൽ



മാഡ്രിഡ് > റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനു നേരെയുള്ള വംശീയാധിക്ഷേപത്തിൽ 3 പേരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡ് വലൻസിയ മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയാധിക്ഷേപം നേരിട്ടത്. വലൻസിയയിലെ മെസ്റ്റെല്ല സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സംഭവം. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെച്ചിരുന്നു. മത്സര ശേഷം രൂക്ഷമായ പ്രതികരണവുമായി വിനീഷ്യസ് രം​ഗത്തുവന്നിരുന്നു. സ്പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടേതാണെന്നും അധികൃതർ ഇത്തരം പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു.   മുൻ ഫുട്ബോൾ താരങ്ങളും ബ്രസീൽ പ്രസിഡന്റുമുൾപ്പെടെയുള്ളവർ വിനീഷ്യസിന് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു.  ഈ സീസണിൽ മാത്രം എട്ടോളം തവണയാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്. Read on deshabhimani.com

Related News