തോമസ് കപ്പ് ബാഡ്മിന്റണ്‍; മുഖ്യ പങ്കുവഹിച്ച്‌ മലയാളിത്തിളക്കം

അർജുൻ, വിമൽകുമാർ, പ്രണോയ് എന്നിവർ 
സ്വർണ മെഡലുമായി


ബാങ്കോക്> തോമസ് കപ്പ് ചരിത്രവിജയത്തിൽ മുഖ്യ പങ്കുവഹിച്ച്‌ മലയാളിസാന്നിധ്യം. തിരുവനന്തപുരം തിരുമല സ്വദേശിയായ യു വിമൽകുമാറാണ്‌ ടീമിന്റെ പരിശീലകൻ. ബംഗളൂരു പ്രകാശ്‌ പദുക്കോൺ അക്കാദമിയുടെ മുഖ്യകോച്ചായ അമ്പത്തൊമ്പതുകാരനെ 2019ൽ ദ്രോണാചാര്യ പുരസ്‌കാരം നൽകി ആദരിച്ചു. ക്വാർട്ടറിലും സെമിയിലും വിജയശിൽപ്പി തിരുവനന്തപുരം ആക്കുളം സ്വദേശിയായ എച്ച്‌ എസ്‌ പ്രണോയിയായിരുന്നു. ഫൈനലിൽ ആദ്യ മൂന്നു കളിയും ഇന്ത്യ ജയിച്ചതിനാൽ പ്രണോയിക്ക്‌ ഇറങ്ങേണ്ടിവന്നില്ല. ഡബിൾസ്‌ കളിക്കാരനായ എം ആർ അർജുൻ എറണാകുളം സ്വദേശിയാണ്‌. ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ടീം: ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്‌, എച്ച്‌ എസ്‌ പ്രണോയ്‌, പ്രിയാൻഷു രജാവത്ത്‌ (സിംഗിൾസ്‌) സാത്വിക്‌ സായ്‌രാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി, എം ആർ അർജുൻ–-ധ്രുവ്‌ കപില, കൃഷ്‌ണ പ്രസാദ്‌–-വിഷ്‌ണുവർധൻ (ഡബിൾസ്‌). Read on deshabhimani.com

Related News