ചരിത്രനേട്ടം: തോമസ് കപ്പ് ബാഡ്‌മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം



ബാങ്കോക്ക് > തോമസ് കപ്പ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇന്തോനേഷ്യയെ തകര്‍ത്താണ് ഇന്ത്യ ആദ്യമായി കിരീടമണിഞ്ഞത്.രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 73 വര്‍ഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പില്‍ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. ആദ്യ മെന്‍സ് സിംഗ്ള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-8, 17-21, 16-21. രണ്ടം മത്സരത്തില്‍ ഇന്ത്യയുടെ സത്വിക്സായ്രാജും ചിരാഗ് ഷെട്ടിയും ചേര്‍ന്ന് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍, കെവിന്‍ സഞ്ജയ ജോഡിയെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍: 18-21, 23-21, 21-19. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെന്‍ മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. ആദ്യ ഗെയിമില്‍ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്യ, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപിടിയില്‍ ഒതുക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാദന്‍ ക്രിസ്റ്റിയെ തകര്‍ത്തു. സ്‌കോര്‍: 21-15, 23-21.   Read on deshabhimani.com

Related News