സൂപ്പർ കപ്പിന്‌ കേരളംതന്നെ വേദി ; ഏപ്രിൽ എട്ടുമുതൽ 25 വരെ



ന്യൂഡൽഹി നാല്‌ വർഷത്തിനുശേഷം നടക്കുന്ന സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്‌ കേരളം വേദിയാകും. ഏപ്രിൽ എട്ടുമുതൽ 25 വരെ കോഴിക്കോടും കൊച്ചിയിലുമായാണ്‌ സൂപ്പർ കപ്പ്‌. ഏപ്രിൽ മൂന്നിന്‌ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. ആകെ 16 ടീമുകളാണ്‌. ഐഎസ്‌എല്ലിലെ 11 ടീമുകളും ഐ ലീഗ്‌ ചാമ്പ്യൻമാരും നേരിട്ട്‌ ഗ്രൂപ്പുകളിൽ ഇടംപിടിക്കും. ഐ ലീഗിലെ മറ്റു ടീമുകൾ നാല്‌ സ്ഥാനങ്ങൾക്കായി യോഗ്യതാ മത്സരത്തിനിറങ്ങും. നാല്‌ ടീമുകളെ നാല്‌ ഗ്രൂപ്പുകളിലായി തിരിച്ചാണ്‌ മത്സരം. ഗ്രപ്പ്‌ ജേതാക്കൾ സെമിയിൽ കടക്കും. സൂപ്പർ കപ്പിലെ ജേതാക്കളും കഴിഞ്ഞ ഐ ലീഗ്‌ ചാമ്പ്യൻമാരായ ഗോകുലം കേരളയും ഇന്ത്യയിൽനിന്നുള്ള എഎഫ്‌സി കപ്പ്‌ യോഗ്യതയ്‌ക്കായി പ്ലേ ഓഫിൽ ഏറ്റുമുട്ടും. സൂപ്പർ കപ്പിന്റെ മൂന്നാംപതിപ്പാണിത്‌. എഫ്‌സി ഗോവയാണ്‌ നിലവിലെ ചാമ്പ്യൻമാർ. 2018ൽ ബംഗളൂരു എഫ്‌സി ജേതാക്കളായി. Read on deshabhimani.com

Related News