രുദ്ര അടുത്ത ചിത്ര



തിരുവനന്തപുരം> ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ആർ രുദ്ര സ്വർണത്തിലേക്ക്‌ ഓടി കയറുമ്പോൾ പരിശീലകൻ എൻ എസ്‌ സിജിന്റെ മനസ്സ്‌ വർഷങ്ങൾ പിന്നോട്ടുപോയി. വർഷങ്ങൾക്കുമുമ്പ്‌ സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികവു തെളിയിച്ചാണ്‌ സിജിന്റെ മറ്റൊരു ശിഷ്യയായ പി യു ചിത്ര രാജ്യാന്തര താരമായി വളർന്നത്‌. ചിത്രയുടെ പിൻഗാമിയായിട്ടാണ്‌ രുദ്രയെ പരിശീലകൻ സിജിൻ കാണുന്നത്‌. രാജ്യത്തിനായി മെഡൽ നേടാൻ കഴിയുന്ന താരമായി രുദ്ര വളർന്നുവരുമെന്നാണ്‌ പ്രതീക്ഷ. അതിനുള്ള കഴിവ്‌ അവൾക്കുണ്ട്‌–- സിജിൻ പറഞ്ഞു. മുണ്ടൂർ എച്ച്‌എസ്‌എസിലെ പ്ലസ്‌ വൺ വിദ്യാർഥിനിയാണ്‌. വളുക്കപ്പാറ ആർ കെ നിലയത്തിൽ ബി രാധാകൃഷ്‌ണന്റെയും പി വി സിന്ധുവിന്റെയും മകളാണ്‌. സംസ്ഥാന–- ദേശീയ ജൂനിയർ മീറ്റുകളിൽ മെഡൽ നേടിയിട്ടുണ്ടെങ്കിലും സംസ്ഥാന സ്‌കൂൾ കായികമേളയിലെ രുദ്രയുടെ ആദ്യ സ്വർണമാണ്‌. 800മീറ്ററിലും 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്‌. Read on deshabhimani.com

Related News