ദേശീയ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌: ക്വാർട്ടർ കാണാതെ കേരളം പുറത്ത്‌



കോഴിക്കോട്‌ > ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ കാണാതെ കേരളം ആദ്യ റൗണ്ടിൽ പുറത്ത്‌. വ്യാഴാഴ്‌ച  മധ്യപ്രദേശിനോട്‌ സമനില നേടിയതാണ്‌ കേരളത്തിന്റെ പ്രതീക്ഷ അസ്‌തമിക്കാൻ കാരണം. കേരളത്തിനായി  സി രേഷ്‌മയും മധ്യപ്രദേശിനായി പാലകും ഒരോ ഗോൾ വീതം നേടി. കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ ജിയിൽ നിന്ന്‌ മിസോറാമാണ്‌ ക്വാർട്ടറിൽ കടന്നത്‌. കോർപറേഷൻ ഇ എം എസ്‌ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗോൾ നേടാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം നേടാൻ കേരളത്തിനായില്ല. Read on deshabhimani.com

Related News