ദേശീയ വനിതാ ഫുട്‌ബോൾ : കേരളം ജയിച്ചു, പക്ഷേ

കേരളത്തിന്റെ കെ മാനസ ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു / ഫോട്ടോ ജഗത് ലാൽ


കോഴിക്കോട്‌ ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഒന്നിനെതിരെ മൂന്ന് ഗോളിന്‌ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. കേരളത്തിനായി വിനീത വിജയൻ, മാനസ, ഫെമിന എന്നിവർ ഗോളടിച്ചു. ഉത്തരാഖണ്ഡിന്റെ ഗോൾ ഭഗവതി ചൗഹാനിലൂടെയായിരുന്നു. ‘ജി’ ഗ്രൂപ്പിൽ മിസോറം രണ്ടാംജയം നേടിയത്‌ കേരളത്തിന്റെ ക്വാർട്ടർ സാധ്യതയ്‌ക്ക്‌ മങ്ങലേൽപ്പിച്ചു. വ്യാഴാഴ്‌ച മധ്യപ്രദേശിനെതിരെയാണ്‌ അവസാനമത്സരം.  മധ്യപ്രദേശിനെ നാല്‌ ഗോളിന്‌ തോൽപ്പിച്ച മിസോറമിന്‌ ആറ്‌ പോയിന്റായി. ഒരു കളി തോറ്റ കേരളത്തിനും മധ്യപ്രദേശിനും മൂന്ന്‌ പോയിന്റുവീതം. അവസാനമത്സരത്തിൽ മിസോറമിന്‌ രണ്ടു കളിയും തോറ്റ  ഉത്തരാഖണ്ഡാണ്‌ എതിരാളി. ഗ്രൂപ്പ്‌ ജേതാക്കൾക്കാണ്‌ ക്വാർട്ടറിലേക്ക്‌ അവസരം. ഹരിയാന നാല്‌ ഗോളിന്‌ ആന്ധ്രയെയും ഒഡിഷ ഏഴ്‌ ഗോളിന്‌ ഗുജറാത്തിനെയും തോൽപ്പിച്ചു. കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ചാമ്പ്യൻമാരായ മണിപ്പുർ 12 ഗോളിന്‌ പുതുച്ചേരിയെ തുരത്തി. ദാമൻ ദിയു 2–-1ന്‌ മേഘാലയയെ കീഴടക്കി. കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ റെയിൽവേസ്‌ അഞ്ച്‌ ഗോളിന്‌ ദാദ്രാ നഗർ ഹവേലിയെ പരാജയപ്പെടുത്തി. Read on deshabhimani.com

Related News