സന്തോഷ്‌ ട്രോഫി: കേരളം രണ്ടാം മത്സരത്തിന് ; ഇന്ന്‌ ആൻഡമാനോട്‌



കൊച്ചി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ദക്ഷിണമേഖല യോഗ്യതാ റൗണ്ടിൽ വമ്പൻ ജയം ലക്ഷ്യമിട്ട്‌ കേരളം ഇന്ന്‌ ആൻഡമാനോട്‌. നെഹ്‌റു സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ്‌ മത്സരം. ആദ്യ കളിയിൽ ലക്ഷദ്വീപിനെ അഞ്ചു ഗോളിന്‌ തോൽപ്പിച്ചു. പുതുച്ചേരി ആൻഡമാനെ എട്ട്‌ ഗോളിന്‌ തകർത്തതിനാൽ വലിയ വിജയമാണ്‌ ലക്ഷ്യം. പുതുച്ചേരി പകൽ മൂന്നിന്‌ ലക്ഷദ്വീപിനെ നേരിടും.   Read on deshabhimani.com

Related News