ചരിത്രമാകാൻ സന്തോഷ്‌ ട്രോഫി ; ഇന്ന്‌ കർണാടകം മേഘാലയ ഫൈനൽ



റിയാദ്‌ സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഇടംപിടിക്കും. ആദ്യമായാണ്‌ ദേശീയ ടൂർണമെന്റ്‌ ഫൈനൽ വിദേശത്ത്‌ നടക്കുന്നത്‌. കപ്പ്‌ ആരുനേടിയാലും ചരിത്രമാണ്‌. ഫൈനലിൽ കർണാടകം മേഘാലയയെ നേരിടും. സൗദി അറേബ്യയിലെ റിയാദ്‌ കിങ് ഫഹദ്‌ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഒമ്പതിനാണ്‌ കിക്കോഫ്‌. വടക്കുകിഴക്കൻ മേഖലയിലെ പുതിയ ശക്തിയായ മേഘാലയ ആദ്യമായാണ്‌ ഫൈനൽ കളിക്കുന്നത്‌. സെമിയിൽ എട്ടുതവണ ചാമ്പ്യൻമാരായ പഞ്ചാബിനെ കീഴടക്കി. കർണാകമാകട്ടെ 47 വർഷത്തിനുശേഷമാണ്‌ കലാശപ്പോരിന്‌ അർഹത നേടുന്നത്‌. കർണാടകം രൂപീകരിച്ചശേഷം കിരീടമില്ല. 1968–-69ൽ മൈസൂർ ജേതാക്കളായതാണ്‌ അവസാനനേട്ടം. സെമിയിൽ സർവീസസിനെ തകർത്തു. ലൂസേഴ്‌സ്‌ ഫൈനലിൽ വൈകിട്ട്‌ 5.30ന്‌ സർവീസസ്‌ പഞ്ചാബിനെ നേരിടും. ഇക്കുറി സെമി, ലൂസേഴ്‌സ്‌ ഫൈനൽ, ഫൈനൽ മത്സരങ്ങളാണ്‌ സൗദി അറേബ്യയിൽ  നടത്തിയത്‌. കേരളം ഫൈനലിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇത്‌ പാളിയതോടെ സ്‌റ്റേഡിയത്തിൽ കളി കാണാൻ ആളില്ലാതായി. വിരലിൽ എണ്ണാവുന്നവരുടെ സാന്നിധ്യത്തിലായിരുന്നു സെമി. ഫൈനലിലും കാര്യമായ മാറ്റമുണ്ടാകില്ല. Read on deshabhimani.com

Related News