സന്തോഷ്‌ ട്രോഫി : കാണികളില്ല



കൊച്ചി ബുധനാഴ്‌ച ആരംഭിക്കുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ദക്ഷിണമേഖലാ മത്സരങ്ങൾക്ക്‌ കാണികളെ പ്രവേശിപ്പിക്കില്ല. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ കേരളത്തിന്റെ മത്സരങ്ങൾ. ഡിസംബർ ഒന്നിന്‌ രാവിലെ 9.30ന്‌ കേരളം ലക്ഷദ്വീപിനെ നേരിടും. പരിശീലകൻ ബിനോ ജോർജിന്റെയും ക്യാപ്‌റ്റൻ ജിജോ ജോസഫിന്റെയും നേതൃത്വത്തിൽ ടീം അവസാനവട്ട തയ്യാറെടുപ്പിലാണ്‌. കേരളം ഉൾപ്പെട്ട ബി ഗ്രൂപ്പിലെ ടീമുകൾ പൊതുവെ ദുർബലരാണ്‌. അതിനാൽ അവസാനറൗണ്ടിലേക്ക്‌ മുന്നേറാമെന്നാണ്‌ പ്രതീക്ഷ. ഡിസംബർ മൂന്നിന്‌ ആൻഡമാനേയും അഞ്ചിന്‌ പുതുച്ചേരിയേയും നേരിടും. Read on deshabhimani.com

Related News