സന്തോഷ്‌ ട്രോഫി; കേരളത്തിന്‌ വമ്പൻ ജയം, ആൻഡമാനെ തോൽപിച്ചു (9-0)



കൊച്ചി > സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വമ്പൻ വിജയം. അന്തമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളതതിന്റെ ജയം. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ടും ജെസിനും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിബിന്‍ തോമസ്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, സല്‍മാന്‍, സഫ്‌നാദ് എന്നിവരും സ്‌കോര്‍ ചെയ്‌തു. വിജയത്തോടെ കേരളം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. Read on deshabhimani.com

Related News