സന്തോഷ്​ ട്രോഫി പരിശീലന ക്യാമ്പിന്‌​ തുടക്കം; പ്രതീക്ഷയോടെ കേരളം

ദേവഗിരി കോളേജ് ഗ്രൗണ്ടിൽ കേരള ടീം പരിശീലനത്തിൽ


കോഴിക്കോട്​ > സന്തോഷ്​ ട്രോഫി ഫുട്​ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമി​ന്റെ പരിശീലന​ ക്യാമ്പിന്​ തുടക്കമായി. ​ദേവഗിരി സെന്റ്‌ ജോസഫ്​സ്​ കോളേജ്​ മൈതാനത്താണ്​ പരിശീലനം. അന്തർ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച 35 താരങ്ങളാണ്​ ക്യാമ്പിലുള്ളത്​. മുഖ്യപരിശീലകൻ ബിനോ ജോർജി​ന്റെ നേതൃത്വത്തിലാണ്‌ ക്യാമ്പ്‌. രാവിലെയും വൈകിട്ടുമാണ്​ പരിശീലനം. കേരള ബ്ലാസ്​റ്റേഴ്‌സ്​, ഗോകുലം കേരള എഫ്​സി,​ കേരള യുണൈറ്റഡ്​ തുടങ്ങിയ ​ക്ലബ്ബുകളുടെ റിസർവ്​ ടീമുകളിലെ താരങ്ങളെയും ക്യാമ്പിലേക്ക്​ പരിഗണിക്കും. സംസ്ഥാനത്തിന്​ പുറത്തു കളിക്കുന്ന മലയാളികളെയും ടീമിലുൾപ്പെടുത്താൻ സാധ്യതയുണ്ട്​. ഇത്തവണ ദക്ഷിണമേഖലാ മത്സരങ്ങളും ഫൈനൽ റൗണ്ടും കേരളത്തിലാണ്​ നടക്കുന്നത്​. മലപ്പുറം പയ്യനാട്​ സ്​റ്റേഡിയമാണ്​ പ്രധാന വേദി. Read on deshabhimani.com

Related News