സഞ്ജു തിരിച്ചെത്തുന്നു; കൊച്ചിയില്‍ പരിശീലനം ആരംഭിച്ചു



കൊച്ചി> ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ പരിക്ക് മാറി തിരിച്ചെത്തുന്നു.ശ്രീലങ്കക്കെതിരായ ആദ്യ ടി 20 യിലാണ് താരത്തിന് മുട്ടിന്‌ പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പരമ്പരയിലെ ബാക്കി മത്സരങ്ങളും ന്യൂസിലന്റ് പരമ്പരയും നഷ്ടമായിരുന്നു. സഞ്ജു നിലവില്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബിസിസി ഐയുടെ അനുമതി കാത്തിരിക്കുകയാണ് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി വരികയായിരുന്ന സഞ്ജു അക്കാദമി വിട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പരിശീലനം ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും ചെയ്തു   Read on deshabhimani.com

Related News