സാഫ്‌ കപ്പ്‌: ആദ്യ ഗ്രൂപ്പിൽ ഇന്ത്യ പാക് പോരാട്ടം



ന്യൂഡൽഹി> ബംഗുളുരുവിൽ നടക്കുന്ന പതിനാലാം സാഫ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ ഗ്രൂപ്പിൽ നിലവിലെ ചാംമ്പ്യന്മാരായ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.  നിലവിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 99 ആം സ്ഥാനത്തും പാക്കിസ്ഥാൻ 195 ആം സ്ഥാനത്തുമാണ്‌. ജൂൺ 21 മുതൽ ജൂലൈ 4 വരെയാണ് മത്സരം. അഞ്ചുവർഷത്തിനിടെ ആദ്യമായാണ്‌ ഇന്ത്യ, പാക്ക്‌ ടീമുകൾ സാഫ്‌ കപ്പിൽ ഏറ്റുമുട്ടുന്നത്‌.  ഗ്രൂപ്പ്‌ ബിയിൽ ലെബനൻ, മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് രാജ്യങ്ങളാണുള്ളത്‌. ടൂർണമെന്റിന്‌ കൂടുതൽ മത്സരസ്വഭാവം കൈവരാനാണ്‌ ഭൂമിശാസ്‌ത്രപരമായി സാഫ്‌ രാജ്യങ്ങളല്ലാത്ത ലെബനൻ, കുവൈറ്റ്‌ ടീമുകളെ അതിഥികളായി പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്‌.    ഗ്രൂപ്പ്‌ എ                                   ഗ്രൂപ്പ്‌ ബി ഇന്ത്യ                                       മാലിദ്വീപ്, കുവൈറ്റ്‌                                 ഭൂട്ടാൻ നേപ്പാൾ                                   ബംഗ്ലാദേശ് പാക്കിസ്ഥാൻ                           ലെബനൻ Read on deshabhimani.com

Related News