രോഹിത് ശർമയ്ക്ക് കോവിഡ്‌ ; ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റിൽ ഉറപ്പില്ല

Photo Credit: twitter/Rohith Sharma


എഡ്‌ജ്‌ബാസ്‌റ്റൺ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്. ഇതോടെ ജൂലെെ ഒന്നിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിലായി. രോഹിത് നിരീക്ഷണത്തിലാണെന്ന് ബിസിസിഐ അറിയിച്ചു.അഞ്ച് ദിവസംകൂടി തുടരണം. വെെസ് ക്യാപ്റ്റനായിരുന്ന ലോകേഷ് രാഹുലും ടീമിൽ ഇല്ല. പരിക്കുകാരണം രാഹുൽ വിശ്രമത്തിലാണ്. രോഹിത് കളിച്ചില്ലെങ്കിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിക്കാകും സാധ്യത. കഴിഞ്ഞവർഷം മാറ്റിവച്ച മത്സരമായിരുന്നു.  പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്.  കോവിഡ് കാരണം അവസാന ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു.ഇന്ത്യൻ ടീമിലെ രണ്ടാമത്തെ കോവിഡ് കേസാണിത്. സ്പിന്നർ ആർ അശ്വിനാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇപ്പോൾ കോവിഡ് ഭേദമായി ടീമിനൊപ്പം ചേർന്നു. Read on deshabhimani.com

Related News