രോഹിത്‌ ശർമ്മയ്‌ക്ക്‌ കോവിഡ്‌; ടീമിൽ ആശങ്ക

Photo Credit: Facebook/Rohith Sharma


ലണ്ടൻ > ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഹിത് ശർമ്മയെ നിലവിൽ ടീം ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയെന്നും ബിസിസിഐ ഞായറാഴ്‌ച പുലർച്ചെ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. "ശനിയാഴ്‌ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് ശേഷം ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു, അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, കൂടാതെ ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലുമാണ്," ബിസിസിഐ ട്വീറ്റ് ചെയ്‌തു. Read on deshabhimani.com

Related News