പ്രസ്താവനയ്ക്ക്‌ റോജർ ബിന്നിയുടെ 
പിന്തുണയില്ല



ന്യൂഡൽഹി ഗുസ്‌തി താരങ്ങൾക്ക്‌ അനുകൂലമായുള്ള പ്രസ്താവനയിൽ പങ്കില്ലെന്ന്‌ വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ) പ്രസിഡന്റ്‌ റോജർ ബിന്നി. 1983 ലോകകപ്പ്‌ നേടിയ ടീമിന്റേതായി ഇറക്കിയ പ്രസ്താവനയിലാണ്‌ അന്നത്തെ പ്രധാന ബൗളറായിരുന്ന ബിന്നിയുടെ പ്രതികരണം. ‘ഗുസ്‌തി താരങ്ങളുടെ സമരം സംബന്ധിച്ച്‌ ഞാനൊരു പ്രസ്താവനയും ഇറക്കിയിട്ടില്ല. പ്രശ്‌നം പരിഹരിക്കേണ്ടവർ അതിനുള്ള ശ്രമത്തിലാണ്‌. മുൻ ക്രിക്കറ്റ്‌ താരം എന്ന നിലയിൽ പറയാനുള്ളത്‌ സ്‌പോർട്‌സും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്നാണ്‌ ’–- ബിന്നി വിശദീകരിച്ചു. ഇന്ത്യയുടെ ലോകകപ്പ്‌ നേട്ടത്തിൽ ഈ പേസറുടെ പങ്ക്‌ നിർണായകമായിരുന്നു. എട്ട്‌ കളിയിൽ 18 വിക്കറ്റെടുത്ത്‌ ലോകകപ്പിലെ മികച്ച വിക്കറ്റ്‌ വേട്ടക്കാരനായി. ഫൈനലിൽ വിൻഡീസ്‌ ക്യാപ്‌റ്റൻ ക്ലൈവ്‌ ലോയ്‌ഡിന്റെ വിക്കറ്റ്‌ നേടിയിരുന്നു. Read on deshabhimani.com

Related News