അസെൻസിയോക്ക്‌ ഹാട്രിക്‌, റയലിന്‌ വമ്പൻ ജയം

image credit Real Madrid fc twitter


മാഡ്രിഡ്‌ മാർകോ അസെൻസിയോയുടെ തകർപ്പൻ ഹാട്രിക്കിൽ റയൽ മാഡ്രിഡിന് വമ്പൻജയം. സ്പാനിഷ് ലീഗിൽ റയൽ മയ്യോർക്കയെ 6–1നാണ് റയൽ തകർത്തത്. പട്ടികയിൽ ഒന്നാമതെത്താനും റയലിന് കഴിഞ്ഞു. തകർപ്പൻ ഫോമിലുള്ള കരിം ബെൻസെമയാണ് തുടക്കത്തിൽ റയലിന് ലീഡ് നൽകിയത്. കളിയുടെ മൂന്നാംമിനിറ്റിൽ ഫ്രഞ്ചുകാരൻ ഗോളടിച്ചു. പിന്നെ അസെൻസിയോയുടെ ഊഴം. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോൾ. ഇതിനിടെ മയ്യോർക്ക ഒന്ന് തിരിച്ചടിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ അസെൻസിയോ ഹാട്രിക് പൂർത്തിയാക്കി. പിന്നാലെ ബെൻസെമ കളിയിലെ രണ്ടാംഗോളും നേടി. അവസാനഘട്ടത്തിൽ ഇസ്-കോ പട്ടിക പൂർത്തിയാക്കി. ആറ് കളിയിൽ 16 പോയിന്റാണ് റയലിന്. രണ്ടാമതുള്ള അത്-ലറ്റികോ മാഡ്രിഡിന് 14ഉം. Read on deshabhimani.com

Related News