രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ 
സമനില



തിരുവനന്തപുരം രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളവും കർണാടകയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. സ്‌കോർ: കേരളം 342, 4–-96 കർണാടക 9–-485 ഡിക്ല ഇരട്ട സെഞ്ചുറി നേടിയ കർണാടക ക്യാപ്‌റ്റൻ മായങ്ക്‌ അഗർവാളാണ്‌ കളിയിലെ താരം. അവസാനദിവസം കർണാടക ഒന്നാം ഇന്നിങ്സിൽ 143 റണ്ണിന്റെ ലീഡ്‌ നേടി. കേരളത്തിനായി വൈശാഖ്‌ ചന്ദ്രൻ മൂന്ന്‌ വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ 37 റണ്ണുമായി സചിൻബേബി പുറത്താകാതെ നിന്നു. പി രാഹുൽ (15), രോഹൻ കുന്നുമ്മൽ (0), രോഹൻ പ്രേം (14), വത്സൽ ഗോവിന്ദ്‌ (-26) എന്നിവർ പുറത്തായി. എലൈറ്റ്‌ ഗ്രൂപ്പ്‌ ‘സി’യിൽ ആറു കളിയിൽ 29 പോയിന്റുമായി കർണാടകയാണ്‌ മുന്നിൽ. ജാർഖണ്ഡിന്‌ 23 പോയിന്റുണ്ട്‌. കേരളത്തിനും രാജസ്ഥാനും 20 പോയിന്റ്‌. അവസാന മത്സരത്തിൽ 24ന്‌ പുതുച്ചേരിയെ നേരിടും. Read on deshabhimani.com

Related News