വായപൊത്തി 
ജർമൻ പ്രതിഷേധം



ദോഹ വൺ ലവ് ആം ബാൻഡ് ധരിക്കുന്നത്‌ വിലക്കിയ ഫിഫയ്‌ക്കെതിരെ മൈതാനത്ത്‌ പ്രതിഷേധവുമായി ജർമനി. ലോകകപ്പിലെ ആദ്യമത്സരത്തിന്‌ മുന്നോടിയായി നടന്ന ഫോട്ടോഷൂട്ടിൽ ജർമൻ താരങ്ങൾ വായപൊത്തിനിന്നു. മഴവിൽ നിറത്തിലുള്ള ആം ബാൻഡ് ധരിച്ച്‌ കളിക്കാനിറങ്ങുന്നവർക്ക് മഞ്ഞക്കാർഡ് നൽകുമെന്ന് ഫിഫ ഭീഷണി മുഴക്കിയിരുന്നു. ജർമനിക്കുപുറമെ ഇംഗ്ലണ്ട്‌, ബൽജിയം, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, വെയ്‌ൽസ് എന്നീ രാജ്യങ്ങളും മഴവിൽ ആം ബാൻഡ് ധരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News