ത്രിപാഠി തിളങ്ങി

videograbbed image


മുംബെെ രാഹുൽ ത്രിപാഠിയുടെ തകർപ്പൻ ഇന്നിങ്സ് ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹെെദരാബാദിന് കൂറ്റൻ സ്കോറൊരുക്കി. ആറിന് 193 റണ്ണാണ് ഹെെദരാബാദ് നേടിയത്. ത്രിപാഠി 44 പന്തിൽ 76 റണ്ണടിച്ചു. മൂന്ന് സിക്സറും ഒമ്പത് ഫോറും. പ്രിയം ഗാർഗ് (26 പന്തിൽ 42), നിക്കോളാസ് പുരാൻ (22 പന്തിൽ 38) എന്നിവരും തിളങ്ങി. ടോസ് നേടിയ മുംബെെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമയെ തുടക്കത്തിൽതന്നെ നഷ്ടമായെങ്കിലും ത്രിപാഠിയും ഗാർഗും ചേർന്ന് ഹെെദരാബാദിനായി വേഗത്തിൽ റണ്ണടിച്ചുകൂട്ടി. ഓപ്പണറായെത്തിയ ഗാർഗ് രണ്ട് സിക്സറും നാല് ഫോറും പായിച്ചു. മുംബെെക്കായി രമൺദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര, റിലെ മെറിഡിത്, ഡാനിയേൽ സാംസ് എന്നിവർ ഓരോ വിക്കറ്റും നേടി. അവസാന സ്ഥാനത്തുള്ള മുംബെെ ഇതിനകം പുറത്തായി. Read on deshabhimani.com

Related News