‘ഞങ്ങൾ 
നിങ്ങൾക്കൊപ്പം’



  ദോഹ മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ ലോകകപ്പ്‌ വേദിയിൽ ഐക്യദാർ​‍ഢ്യം. ഇംഗ്ലണ്ടുമായുള്ള കളിക്ക്‌ മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോൾ ഇറാൻ താരങ്ങൾ മൗനംപാലിച്ചു. ഇറാനിലെ ദുഃഖിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കൊപ്പം ഞാനും ചേരുന്നുവെന്നായിരുന്നു കളിക്കുമുമ്പ്‌ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാൻ ക്യാപ്‌റ്റൻ ഇഹ്‌സാൻ ഹജാഫിയുടെ പ്രതികരണം. ഞങ്ങൾ അവർക്കൊപ്പമാണ്‌. അവരുടെ ദുഃഖം പങ്കുവയ്‌ക്കുന്നു. എന്റെ രാജ്യം ശരിയായ ദിശയിൽ അല്ല. എന്റെ ജനത സന്തുഷ്‌ടരല്ല. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കും. ഇറാനികളുടെ ധൈര്യം കാണിക്കുമെന്നും ഹജാഫി പറഞ്ഞു. ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്നപേരില്‍  മതപ്പൊലീസ്‌ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി സെപ്‌തംബർ 16നാണ്‌ ചികിത്സയിലിരിക്കെ മരിച്ചത്‌. ഇതിനെ തുടർന്ന്‌ ഇറാനിൽ പ്രതിഷേധം അലയടിക്കുകയാണ്‌. Read on deshabhimani.com

Related News