പ്രൈം വോളി ലീഗ്‌ : ചാമ്പ്യൻ 
അഹമ്മദാബാദ്‌ ; അഞ്ച് സെറ്റ് പോരാട്ടത്തിൽ ബംഗളൂരുവിനെ കീഴടക്കി

പ്രൈം വോളി ലീഗിൽ ബംഗളൂരുവിനെതിരെ പോയിന്റ് നേട്ടം ആഘോഷിക്കുന്ന അഹമ്മദാബാദ് താരങ്ങൾ / ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി റുപേ പ്രൈം വോളി ലീഗിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്സ്‌ ചാമ്പ്യൻമാർ. ഫൈനലിൽ 3–-2ന്‌ ബംഗളൂരൂ ടോർപ്പിഡോസിനെ കീഴടക്കി. ആദ്യ രണ്ട്‌ സെറ്റ്‌ അനായാസം നേടിയ അഹമ്മദാബാദിനെ അടുത്ത രണ്ട്‌ സെറ്റിൽ ബംഗളൂരു വിറപ്പിച്ചു. എന്നാൽ, നിർണായകമായ അഞ്ചാം സെറ്റ്‌ നേടി അഹമ്മദാബാദ്‌ കിരീടം ചൂടി. സ്‌കോർ:  15–-7, 15–-10, 18–-20, 13–-15, 15–-10. ആദ്യ സെറ്റിൽ അഹമ്മദാബാദ്‌ തകർപ്പൻ കളി പുറത്തെടുത്തു.  ഡാനിയൽ മൊയെതാസെദിയുടെ ബ്ലോക്കുകൾ അഹമ്മദാബാദിനെ നയിച്ചു.  8–-5ന്‌ അഹമ്മദാബാദ്‌ മുന്നിലെത്തി. ഒടുവിൽ ഈ ഇറാൻ താരത്തിന്റെ സെർവ്‌ ബംഗളൂരുവിന്റെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചതോടെ സെറ്റ്‌ 15–-7ന്‌ അഹമ്മദാബാദ്‌ സ്വന്തമാക്കി.  രണ്ടാം സെറ്റിലും ബംഗളൂരുവിന്‌ പിടിച്ചുനിൽക്കാനായില്ല. ക്യാപ്‌റ്റൻ രാമസ്വാമി അംഗമുത്തുവാണ്‌ അഹമ്മദാബാദിനായി തിളങ്ങിയത്‌. മൂന്നാംസെറ്റിൽ ആക്രമണാത്മകമായി കളിച്ച ബംഗളൂരു തുടർച്ചയായ ആറ്‌ പോയിന്റുകളാണ്‌ നേടിയത്‌. സേതുവിന്റെ സൂപ്പർ സെർവ്‌ അവരുടെ ആധിപത്യം ഉറപ്പാക്കി. ഒപ്പത്തിനൊപ്പം മുന്നേറിയ സെറ്റിൽ 20–-18നായിരുന്നു അവരുടെ ജയം. നാലാംസെറ്റിൽ അഹമ്മദാബാദ്‌ ആധികാരികമായി തുടങ്ങി.  മൊയെതാസെദിയുടെ മിന്നുന്ന സ്‌മാഷ്‌ കളിയിൽ അഹമ്മദാബാദിന്റെ നിയന്ത്രണം നിലനിർത്തി.  അഞ്ചാംസെറ്റിൽ അഹമ്മദാബാദ്‌  തകർപ്പൻ കളിയിലൂടെ ജയം കുറിച്ചു.   അംഗമുത്തുവായിരുന്നു അവരുടെ കുന്തമുന.  കഴിഞ്ഞ സീസൺഫെെനലിൽ അഹമ്മദാബാദ് കൊൽക്കത്തയോട് തോറ്റു. Read on deshabhimani.com

Related News