പെഡ്രി ‘ഗോൾഡൻ ബോയ്‌’



മാഡ്രിഡ് യൂറോപ്പിലെ മികച്ച യുവ ഫുട്ബോൾ താരം ബാഴ്സലോണ മധ്യനിരതാരം പെഡ്രി. ഗോൾഡൻ ബോയ് പുരസ്കാരത്തിന് ഈ സ്പാനിഷുകാരനെ തെരഞ്ഞെടുത്തു. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനെയാണ് പെഡ്രി മറികടന്നത്. ബാലൺ ഡി ഓർ, കോപ ട്രോഫി, ഗോൾഡൻ ബോയ് പുരസ്കാരങ്ങൾക്കുള്ള പട്ടികയിൽ ഒരേവർഷം ഉൾപ്പെടുന്ന ആദ്യതാരമാണ് പെഡ്രി. കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്കായി 73 മത്സരങ്ങളിൽ പതിനെട്ടുകാരൻ ഇറങ്ങി. 2026 വരെയാണ് ബാഴ്സയുമായുള്ള കരാർ. കഴിഞ്ഞവർഷം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിങ് ഹാലണ്ടിനായിരുന്നു ഗോൾഡൻ ബോയ് പുരസ്കാരം കിട്ടിയത്. Read on deshabhimani.com

Related News