പി വി സിന്ധു സെമിയിൽ



ലക്‌നൗ സയിദ്‌ മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയിൽ. ക്വാർട്ടറിൽ തായ്‌ലൻഡ്‌ താരം സുപനിഡ കെയ്‌റ്റ്‌തോങ്ങിനെ 11–-21, 21–-12, 21–-17ന്‌ തോൽപ്പിച്ചു. റഷ്യയുടെ എവ്‌ജിനിയ കോസെറ്റ്‌സ്‌കയയാണ്‌ സെമിയിൽ എതിരാളി. പുരുഷ ക്വാർട്ടറിൽ  മലയാളിതാരം എച്ച്‌ എസ്‌ പ്രണോയ്‌ ഫ്രഞ്ച്‌ താരം മെർകലെ അർനൗഡിനോട്‌ 19–-21, 16–-21ന്‌ തോറ്റു. ഇന്ത്യയുടെ മിഥുൻ മഞ്‌ജുനാഥ്‌ റഷ്യയുടെ സെർജി സിറന്റിനെ കീഴടക്കി സെമിയിലെത്തി. Read on deshabhimani.com

Related News