തോൽക്കാതെ നോർത്ത്‌ ഈസ്‌റ്റ്‌



ഫത്തോർദ ഐഎസ്‌എലിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ തോൽവിയറിയാതെ മുന്നോട്ട്‌.  മൂന്നാം കളിയിൽ എഫ്‌സി ഗോവയുമായി സമനിലയിൽ പിരിഞ്ഞു (1‐1). മൂന്ന്‌ കളിയിൽ അഞ്ച്‌ പോയിന്റുമായി രണ്ടാമതാണ്‌ നോർത്ത്‌ ഈസ്‌റ്റ്‌. ആദ്യ രണ്ട്‌ കളിയും ജയിച്ച എടികെ മോഹൻ ബഗാൻ ഒന്നാമത്‌ നിൽക്കുന്നു. മൂന്ന്‌ കളിയിൽ രണ്ട്‌ പോയിന്റ്‌ മാത്രമാണ്‌ ഗോവയ്‌ക്ക്‌. ഗോവയ്‌ക്കെതിരെ ലീഡ്‌ നേടിയ ശേഷമാണ്‌ നോർത്ത്‌ ഈസ്‌റ്റ്‌ സമനില വഴങ്ങിയത്‌. ആദ്യ പകുതിക്ക്‌ തൊട്ടുമുമ്പ്‌ രണ്ട് ഗോളും പിറന്നു. ഇഡ്രിസ സില്ലയുടെ പെനൽറ്റിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ മുന്നിലെത്തി. എന്നാൽ മൂന്ന്‌ മിനിറ്റിനുള്ളിൽ  ഗോവ തിരിച്ചടിച്ചു. ഇഗൾ അങ്കുളോ  ഗോവയുടെ സമനില ഗോൾ നേടി. ഇന്ന്‌ ഈസ്‌റ്റ്‌ ബംഗാൾ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. Read on deshabhimani.com

Related News