ഒളിമ്പിക്‌സ്‌ ജൂലൈ 23–-ആഗസ്‌ത്‌ 8



ടോക്യോ ടോക്യോ ഒളിമ്പിക്‌സിന്റെ തീയതി തീരുമാനിച്ചു. അടുത്തവർഷം ജൂലൈ 23 മുതൽ ആഗസ്‌ത്‌ എട്ടുവരെ ആയിരിക്കും മേള. രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ജപ്പാനുമാണ്‌ പുതിയ തീയതി അറിയിച്ചത്‌. ഈ വർഷം ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയായിരുന്നു മേള നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌–-19 കാരണം മാറ്റി. ഒളിമ്പിക്‌സ്‌ നീട്ടിയത്‌ ജപ്പാന്‌ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. സംഘാടകസമിതി തലവൻമാരായ യൊഷിരോ മോറിയും ടോഷിരോ മുട്ടോയുമാണ്‌  അധികബാധ്യത കടുത്തതാണെന്ന്‌ അറിയിച്ചത്‌. പ്രാഥമിക കണക്കുകൾപ്രകാരം 30,000 കോടിയോളം രൂപയാണ്‌ ഒളിമ്പിക്‌സ്‌ നീട്ടിയതിലൂടെ ജപ്പാന്‌ നഷ്ടമാകുന്നത്‌. ഒരു വർഷത്തേക്ക്‌ സ്‌റ്റേഡിയങ്ങൾ പരിപാലിക്കുക, വാടകകൾ നൽകുക എന്നതെല്ലാം ബാധ്യത കൂട്ടും. Read on deshabhimani.com

Related News