ഇറ്റാലിയൻ ലീഗ്‌ അവസാനിപ്പിച്ചേക്കും



റോം ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്‌ അവസാനിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്തെ കായികമത്സരങ്ങളുടെ വിലക്ക്‌ ഏപ്രിലിലും തുടരുമെന്ന്‌ സർക്കാർ അറിയിച്ചതിനെ തുടർന്നാണ്‌ ഫുട്‌ബോൾ ലീഗ്‌ ഉപേക്ഷിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്‌. ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ തലവൻ ഗബ്രിയേലേ ഗ്രാവിനയാണ്‌ ഇത്‌ സംബന്ധിച്ചുള്ള സൂചനകൾ നൽകിയത്‌. ഈ സീസൺ അവസാനിപ്പിക്കാനാണ്‌ ലക്ഷ്യമെന്നും എന്നാൽ നിയമങ്ങളെ അനുസരിച്ചേ മതിയാകൂ എന്നും ഗ്രാവിന പറഞ്ഞു. ഏപ്രിൽ മൂന്നുവരെയായിരുന്നു ഇറ്റാലിയൻ ലീഗ്‌ നിർത്തിവച്ചത്‌. എന്നാൽ കഴിഞ്ഞദിവസം കായികമത്സരങ്ങളുടെ വിലക്ക്‌ ഏപ്രിലിലും തുടരുമെന്ന്‌ പ്രഖ്യാപിച്ചത്‌ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മേയിൽ ലീഗ്‌ പുനരാരംഭിച്ചാൽ മുഴുവൻ കളികളും പൂർത്തിയാക്കാനാകില്ല. എല്ലാ മത്സരങ്ങളും നടത്തിയാൽ അത്‌ അടുത്ത സീസൺ വൈകിക്കും. Read on deshabhimani.com

Related News