മാറഡോണയ്‌ക്ക്‌ ജയം സമർപ്പിച്ച്‌ നാപോളി ; നാല് ഗോളിന് ലാസിയോയെ തോൽപ്പിച്ചു

photo credit ssc napoli twitter


നേപ്പിൾസ് ദ്യേഗോ മാറഡോണയുടെ ഓർമകൾക്കുമുന്നിൽ പന്തുതട്ടിയ നാപോളി മിന്നുംജയത്തോടെ ഇറ്റാലിയൻ ലീഗിൽ കുതിച്ചു. ഇതിഹാസതാരം ഓർമയായിട്ട് 25ന് ഒരുവർഷം തികഞ്ഞിരുന്നു. നേപ്പിൾസ് സ്റ്റേഡിയത്തിൽ സ്ഥാപിച്ച വെങ്കലപ്രതിമയ്ക്ക് മുന്നിലായിരുന്നു കളി. ലാസിയോയെ നാല് ഗോളിന് തോൽപ്പിച്ച് നാപോളി, ജയം മാറഡോണയ്‌ക്ക്‌ സമർപ്പിച്ചു. നാൽപ്പതിനായിരം കാണികൾക്കുമുന്നിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബ്രസീൽ ഇതിഹാസം പെലെയുടെ സന്ദേശവും തെളിഞ്ഞു. നാപോളി കളിക്കാരെല്ലാം മാറഡോണയുടെ ചിത്രം ധരിച്ച ജേഴ്സിയുമായാണ് കളിക്കാനിറങ്ങിയത്.ലാസിയോക്കെതിരെ ഡ്രെയ്സ് മെർട്ടെൻസ് ഇരട്ടഗോളടിച്ചു. പീറ്റർ സീലിൻസ്കി, ഫാബിയാൻ റൂയിസ് എന്നിവരും ലക്ഷ്യം കണ്ടു. പട്ടികയിൽ നാപോളി ഒന്നാമതാണ്. രണ്ടാമതുള്ള എസി മിലാൻ സസുവോളോയോട് തോറ്റു. Read on deshabhimani.com

Related News